Posted on 5 Comments

White Sting less Bees (വെള്ള ചെറുതേനീച്ച)

white stingless bees

തേനീച്ച ഇനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേ നീച്ചകൾ….. മറ്റിനം തേനീച്ചകളെ അപേക്ഷിച്ചു നോക്കിയാൽ ,ഇവറ്റകൾക്ക് കുത്തുവാനുള്ള വിഷമുള്ളുകൾ ഇല്ലെങ്കിലും കടിച്ചും അസഹൃപ്പെടുത്തിയും ശത്രുക്കളെ തുരത്തു വാനു ള്ള ഇവരുടെ കഴിവ് അപാരം ത
ന്നെ..! എന്നാൽ ഇക്കൂട്ടരിൽത്തന്നെ വളരെ വലിപ്പം കുറഞ്ഞ (സാധാരണ ചെറുതേനീച്ചയുടെ നാലിൽ ഒന്നേ വരൂ ) നാണം കുണുങ്ങികളായ ഒരു പറ്റം ചെറുതേനീച്ചകളുണ്ട് ……..ഇത്തിരി ക്കുഞ്ഞന്മാർ ….. ഇവരു ടെ തേൻ ഗോളങ്ങൾ ക്കും പൂമ്പൊടി അറകൾക്കും മെഴുകി നും (അരക്ക്) എല്ലാം വെളുത്ത നിറമാണ്… ചിറകുകൾക്ക് ഈയ്യക്കടലാസിന്റെ പോലുള്ള തിളങ്ങുന്ന നിറവും- എന്നാൽ ഉടലിന് ഇളം കറുപ്പുമാണ് ‘ശത്രുക്കളുടെ ആക്രമണമോ സാദ്ധ്യതയോ തിരിച്ചറിഞ്ഞാൽ കൂടിന്നുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന സ്വഭാവമാണിവയ്ക്ക് -നല്ല തെളിഞ്ഞ കാലാവസ്ഥയിൽ
മാത്രമേ പൂമ്പൊടിയും തേനും ശേഖ രിക്കാൻ ഇവർ പുറത്തിറങ്ങാറുള്ളു. തുടർച്ചയായ മഴയോ ശൈത്യമോ വന്നാൽ കൂടിന്റെ വാതായനംപൂർണ്ണമായും അടച്ച് പുറത്തിറങ്ങാതിരിക്കാൻ ഇവർക്കു കഴിയും – വളരെച്ചെറിയ പ്രവേശനക്കുഴലും കൂവീച്ചയേക്കാൾ അല്പം മാത്രം കൂടി
ഉടൽ വലിപ്പവും ഉള്ള ഇവരുടെ വാസ സ്ഥലം കണ്ടെത്തുകയെന്നത്ദുഷ്ക്കരമാണ് .മററു ചെറുതേ നീച്ച ക ളെപ്പോലെ ശത്രുക്കളെ കടിച്ചുതുരത്തുന്ന സ്വഭാവം ഇവർക്കുതിരേ യില്ല .അതുകൊണ്ടുതന്നെ
എണ്ണത്തിൽ ഏറെയൊന്നുമില്ലാത്ത ഇവരെ പ്രകോപിപ്പിച്ചു കൂടി നുള്ളിൽനിന്നും പുറത്തിറക്കി കുപ്പിയിൽ കയററുന്ന വിദ്യ ഒട്ടും വിജയപ്രദ മല്ല .പല്ലിമുട്ടയുടെ നിറമുള്ള ചെറുമുട്ടകൾ, – ഒന്നു തൊട്ടാൽ ചിതറുന്ന ഉതിർമണികൾ ….!മുട്ടകളെ താങ്ങി നിർത്തുന്ന ചെറു തൂണുകൾ വിരളം
പശിമയും കുറവ് – ഇതു കൊണ്ടൊക്കെത്തന്നെ ഇവരുടെ കോളനികൾശേഖരിക്കുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതും ശ്രമകരവുമാ ണ് .വളരെക്കുറച്ചു മാത്രമേ ഉള്ളുവെങ്കിലും ഇവർ ശേഖരിച്ചിരിക്കുന്ന തേൻ അതിവിശിഷ്ടവുംഅമൂല്യവും ഔഷധ പ്രാധാന്യം ഏറിയതുമാണ് .ആയൂർവ്വേധത്തിൽ നേത്രചികിത്സയ്ക്ക് ഏറ്റവും ഉത്തമ മായതേനും ഇതു തന്നെ !
പ്രകൃതിയുടെ ദ്രാവക സ്വർണ്ണ മെന്നാണല്ലൊതേനിനെ വിവഷിക്കപ്പെടുന്നത് എന്നിരിക്കിലും അതിലും ഏറെ അതിവിശിഷ്ടമായ തേൻ … ഇത്തരിയേഉള്ളൂവെങ്കിലും – ശേഖരിച്ചു വയ്ക്കുന്ന – കടിക്കാത്ത – വെള്ളിച്ചിറകുള്ള _നാണം കുണുങ്ങികളായ ഈ കുഞ്ഞിത്തേനീച്ചകളെ ‘പൊന്നീച്ച ” എന്നു നാമകരണം ചെയ്താലും അതൊട്ടും തന്നെ അധികമാവുകയില്ല .മധുശ്രീ ഹണി ഫാമിൽ വിവിധയിനംകൂടുകളിലായി പന്ത്രണ്ടോളം ഇത്തരംതേനീച്ച കോളനികളെ സംരക്ഷിച്ചു വരുന്നു .അവയുടെ കൂടും മുട്ടയുംറാണിത്തേ നീച്ചയേയും ഫോട്ടോ കളിലും വീഡിയോയിലും കാണാവുന്നതാണ് .

ഇത്തിരിക്കുഞ്ഞൻ തേനീച്ച
പൊത്തിലിരിക്കും തേനീച്ച
പുത്തൻ പൂവിൽ വന്നെത്തി,
ചിത്തം നിറയെ  ത്തേനുണ്ണും…!
-തിരികേപ്പോരും നേരത്തമ്പോ
തിരുകും പൂമ്പൊടി കാലുറയിൽ …!വിരുതൻ കുഞ്ഞൻ തേനീച്ച
കരുതും കുഞ്ഞിന്നാഹാരം …

smallest stingless bees

bee entrance

പി.ടി.തമ്പി
മധുശ്രീ ഹണി ഫാം
ആലക്കോട്

5 thoughts on “White Sting less Bees (വെള്ള ചെറുതേനീച്ച)

  1. beatifull effort done by Mr.Thampi and Family, God bless you sir

    1. Thanks for the comments

  2. ചെരുതെനീച്ചകളിലും അവാന്തര വിഭാഗം ഉണ്ടെന്നത് തികച്ചും പുതിയ അറിവ്. ഒരുപാടു നന്ദി

  3. തമ്പി ചേട്ടനും ബിനുവും ലോകത്തിന് നിസ്വാർത്ഥ പൂർവ്വo പകർന്നു നൽകുന്ന അമൂല്യ അറിവുകൾക്ക് ഒരായിരം നന്ദി.

  4. ചേട്ടാ ഇതിന്റെ ഒരു Colony വേണമാരുന്നു എന്തു ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *