Posted on Leave a comment

തേനീച്ചക്കൂട്, ജൈവപ്രതിരോധത്തിന് ചിരട്ടക്കപ്പ് ; നിര്‍മ്മാണത്തിന് സൂത്രവിദ്യ

തുരുമ്പിക്കാത്തമികവുറ്റതേനീച്ച സ്റ്റാന്‍ഡുകള്‍ٹയഥേഷ്ടംഅഴിച്ച്മാറ്റാവുന്നതുംകൂട്ടിയോജിപ്പിക്കാവുന്നതുംٹശത്രുകീട പ്രതിരോധത്തിന് സ്റ്റാന്‍ഡില്‍ ചിരട്ടക്കപ്പും ഷെയ്ഡും. ഏറെ മനോഹരം,ഗുണപ്രദം. ഏതൊരുതേനീച്ച വളര്‍ത്തുകാരനും ഈ സ്റ്റാന്‍ഡ് കാണുമ്പോള്‍ മനസ്സില്‍സ്വയം പറയാതിരിക്കാനാവില്ല. കാരണംമരക്കാലുകളില്‍ഉറപ്പിച്ചിരിക്കുന്ന തേന്‍കൂടുകളില്‍ നിന്ന് നേരിടുന്ന തിക്താനുഭവങ്ങളുംകഷ്ടനഷ്ടങ്ങളും അനുഭവിച്ചവര്‍ക്കുമാത്രമെഅതറിയൂ.
കൈയ്യെത്തും ദൂരത്ത്മികച്ച ജൈവപ്രതിരോധം തീര്‍ക്കാവുന്ന ഈച്ചപ്പെട്ടിക്കാലുകള്‍ഓരോതേനീച്ച കര്‍ഷകന്‍റെയുംസ്വപ്നമാണ്. മനസ്സില്‍തേടി നടന്നത്ഇപ്പോള്‍കണ്ടെത്തിയെന്ന ഒരുതോന്നല്‍. പ്രതീക്ഷകള്‍ക്ക്ചിറക്മുളയ്ക്കുകയായി. ഋളിതവുംചിലവുകുറഞ്ഞതും. കേവലംരണ്ട്ഉറുപ്പികയ്ക്ക്വാങ്ങാവുന്ന ഒരു പ്ലാസ്റ്റിക് ചിരട്ട. അതിന്‍റെമൂട്/ചുവട്ഉള്ളില്‍ നിന്ന്മുകളറ്റത്തേക്ക് അല്പംവളച്ച് മദ്ധ്യത്തില്‍ഒരുദ്വാരം. കാലില്‍ഇറക്കിവയ്ക്കാവുന്ന പാകത്തിന് അത്രയേവേണ്ടൂ. കാര്യം നിസ്സാരം.ചിലര്‍മനസ്സില്‍ പറഞ്ഞുറപ്പിച്ച് പോകുന്ന വഴിതന്നെ.പ്ലാസ്റ്റിക് ചിരട്ടകളുംവാങ്ങിവീട്ടില്‍എത്തിയപാടെകപ്പ് നിര്‍മ്മിക്കാന്‍ആരംഭിക്കും. ആദ്യംകപ്പ്, സ്റ്റാന്‍ഡ് പിന്നെയാവാം. അപ്പോഴല്ലെ പുകില്. ഷെയ്പ്പ്ഒക്കുന്നില്ല,ചിരട്ടകളത്രയും പൊട്ടിപ്പോകുന്നു. ഹോളുകള്‍വേണ്ടപോലെ ഇടാന്‍ കഴിയുന്നില്ല. അപ്പോള്‍ഫോണ്‍ നമ്പര്‍ തപ്പിയെടുക്കുന്നു. ഉടന്‍ വിളിവരികയായി.ഹലോ തമ്പിച്ചായാ,ഞാനും ചിരട്ടക്കപ്പ് നിര്‍മ്മിച്ചോട്ടെ, വിരോധം ഒന്നുംഇല്ലല്ലോ? ഇല്ല സുഹൃത്തേ, നല്ല കാര്യംٹ…അല്ലാതെന്താٹ
അതാവരുന്നുഅടുത്ത ചോദ്യം.കപ്പ് നിര്‍മാണത്തിന് മോള്‍ഡ്/അച്ച്വല്ലതുംവേണ്ടതുണ്ടോ?
പിന്നെ ചോദ്യങ്ങളുടെശരവര്‍ഷം. മോള്‍ഡ്എവിടെ വാങ്ങാന്‍കിട്ടും. എത്ര ചിലവ്വരുംٹ പിന്നെ നിര്‍മ്മാണം..എളുപ്പമാണോٹസ്വയം ചെയ്യാന്‍ആകുമോ…പരിശീലനംലഭ്യമാണോ..ഇത്യാദികള്‍.
മറ്റുചിലര്‍ക്കാവട്ടെ അപ്പോള്‍തന്നെനിര്‍മ്മാണരഹസ്യംഅറിയണം. നിര്‍മ്മാണത്തിനുള്ളഅച്ച്ഒന്നുകാണണം. ഒരുജിഞ്ജാസ! ഒരുകൗതുകം അത്ര തന്നെ!
കാണുമ്പോള്‍ ഇത്രയേഉള്ളൂഎന്നൊരുതോന്നലിനും സാധ്യതഏറെയാണ്. നിര്‍മിക്കാന്‍ഒന്നു ശ്രമിക്കുകതന്നെ.ഇതിന്‍റെ നിര്‍മ്മാണത്തിന് 6ഇഞ്ച്ചതുരംഉള്ളഒരുമരപ്പലകമതിയാകും.പലകയുടെഅടിവശത്ത്രണ്ടരികിലുംഓരോ പടിതറയ്ക്കുക.അടുക്കളയിലെകുരണ്ടിമാതിരി.ശേഷം പലകയില്‍ നാലഞ്ച്സുഷിരങ്ങള്‍ഇടുക. 4 ഇഞ്ച് പി.വി.സിപൈപ്പ് ഒന്നരവീതിയില്‍വട്ടംമുറിച്ചെടുക്കുകഒരെണ്ണം. ഓവല്‍ആകൃതിയുള്ള മദ്ധ്യത്തില്‍മൂന്ന്ഇഞ്ച്വ്യാസംവരുന്ന സ്റ്റീല്‍ പാത്രംഒന്ന്, അഥവാ പാത്രംതരപ്പെട്ടില്ലെങ്കില്‍മൂന്ന്ഇഞ്ച്പി.വി.സി എന്‍ഡ് ക്യാപ്പ് ഉപയോഗിക്കാം. ഇനി ഗ്യാസ്സ്റ്റൗവില്‍തീ പൂട്ടിവളരെകുറച്ച്ഇടുക. റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന 600ാഹ-ന്‍റെ പ്ലാസ്റ്റിക് ചിരട്ട.
ഇതിന്‍റെചുവടുവശംഉരുകാതെചെറുതീയില്‍വാട്ടിയെടുക്കുക. മുന്‍നിര്‍മ്മിച്ച പലകയുടെമുകളില്‍റിംഗ്വെച്ച്(4ഃ1.5)വെച്ച്ചിരട്ട അതിന് മുകളില്‍കമഴ്ത്തിസ്റ്റീല്‍ പാത്രത്തിന്‍റെചുവടുകൊണ്ട്അമര്‍ത്തിരണ്ടുമൂന്ന്തവണവട്ടംതിരിക്കുക.ചിരട്ടയുടെ പുറംവശംഅമര്‍ന്ന് പലകയില്‍തട്ടും. മോള്‍ഡിങ് പൂര്‍ത്തിയായി. ഇനി പിവിസികാലില്‍ഇറക്കാന്‍പാകത്തിന് ചിരട്ടയില്‍ദ്വാരംഇടണം. അതിനുമുണ്ട്എളുപ്പവഴി. പട്ടികയുടെവലിപ്പമുളള മരഉരുപ്പടി 6 ഇഞ്ച് നീളത്തില്‍മുറിച്ചെടുക്കുക. കൈ പിടിക്കുവാന്‍ പാകത്തിന് ഒന്ന്ചെത്തിഒരുക്കിയാല്‍ നന്നായി. പട്ടികയുടെ നേര്‍രേഖയില്‍കുടനീക്കിയ രണ്ട് ഇരുമ്പാണികള്‍ ഉറപ്പിക്കുക. പിവിസിയുടെഡയമീറ്റര്‍അളന്ന് പകുതി കണ്ട് അതില്‍നിന്ന്ഒരുമില്ലിമീറ്റര്‍കുറച്ച്വേണംആണി ഉറപ്പിക്കാന്‍ആണികളെ കോമ്പസ് എന്ന പോലെമൂര്‍ച്ച ആക്കുക.ഇത്മോള്‍ഡ്ചെയ്തെടുത്ത്ചിരട്ടയുടെ മദ്ധ്യഭാഗംതുളച്ച്വട്ടംതിരിച്ച്ചിരട്ട മുറിച്ചെടുത്താല്‍ദ്വാരംറെഡിയായി.ഇത്പിവിസികാലില്‍ഇറക്കിവെച്ചാല്‍മുറുകിയിരുന്നുകൊള്ളും.ഇതില്‍കരിഓയില്‍ഡീസല്‍ചേര്‍ത്ത് നേര്‍പ്പിച്ച്ലായനി കുറച്ച്ഒഴിച്ചുവെക്കുക.സ്റ്റാന്‍റുവഴികയറുന്ന ശത്രുകീടങ്ങളെതടയുവാന്‍ ഒന്നാന്തരം പ്രതിരോധമായി. ശേഷംചിരട്ടകപ്പിന് ഒരിഞ്ച്മുകളിലായികറുത്ത തെര്‍മോകോള്‍മൂന്നിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത് നടുവില്‍ഒരുഹോളെടുത്ത്ഷെയ്ഡായിഇറക്കിവെക്കുക.ഇതിന് മുകളില്‍ഒരു പ്ളാസ്റ്റിക്ഷീറ്റുംമൂന്നരയിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത്മേല്‍പറഞ്ഞതുപോലെദ്വാരമിട്ട്ഇറക്കിവെക്കുക. തേനീച്ചകള്‍ലായനിയില്‍വീഴാതിരിക്കാനും മഴവെള്ളംഊര്‍ന്ന്ലായനിയില്‍വീഴാതിരിക്കാനും വേണ്ടിയാണിത്. 1.5ഇഞ്ച് പിവിസികാലില്‍ ഈ ഷെയ്ഡുകള്‍ ഉറപ്പിക്കുമ്പോള്‍ എടുക്കേണ്ട ദ്വാരം 1.25 ഇഞ്ച് ആയിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പോയകാലങ്ങളില്‍ശവംതീനി ഉറുമ്പുകളും ചിതലുകളുംതിന്നുതീര്‍ത്ത തേനീച്ച കോളനികളെയുംകൂടുകളെയുംസ്മരിച്ചുകൊണ്ടുംവിസ്മരിച്ചുകൊണ്ടുംഅടുത്ത ലക്കങ്ങളിലൂടെവീണ്ടുംസംസാരിക്കാം.

പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120

Leave a Reply

Your email address will not be published. Required fields are marked *