തേനീച്ചക്കൂട്, ജൈവപ്രതിരോധത്തിന് ചിരട്ടക്കപ്പ് ; നിര്‍മ്മാണത്തിന് സൂത്രവിദ്യ
തുരുമ്പിക്കാത്തമികവുറ്റതേനീച്ച സ്റ്റാന്‍ഡുകള്‍ٹയഥേഷ്ടംഅഴിച്ച്മാറ്റാവുന്നതുംകൂട്ടിയോജിപ്പിക്കാവുന്നതുംٹശത്രുകീട പ്രതിരോധത്തിന് സ്റ്റാന്‍ഡില്‍ ചിരട്ടക്കപ്പും ഷെയ്ഡും. ഏറെ മനോഹരം,ഗുണപ്രദം. ഏതൊരുതേനീച്ച വളര്‍ത്തുകാരനും ഈ സ്റ്റാന്‍ഡ് കാണുമ്പോള്‍ മനസ്സില്‍സ്വയം പറയാതിരിക്കാനാവില്ല. കാരണംമരക്കാലുകളില്‍ഉറപ്പിച്ചിരിക്കുന്ന തേന്‍കൂടുകളില്‍ നിന്ന് നേരിടുന്ന തിക്താനുഭവങ്ങളുംകഷ്ടനഷ്ടങ്ങളും അനുഭവിച്ചവര്‍ക്കുമാത്രമെഅതറിയൂ.
കൈയ്യെത്തും ദൂരത്ത്മികച്ച ജൈവപ്രതിരോധം തീര്‍ക്കാവുന്ന ഈച്ചപ്പെട്ടിക്കാലുകള്‍ഓരോതേനീച്ച കര്‍ഷകന്‍റെയുംസ്വപ്നമാണ്. മനസ്സില്‍തേടി നടന്നത്ഇപ്പോള്‍കണ്ടെത്തിയെന്ന ഒരുതോന്നല്‍. പ്രതീക്ഷകള്‍ക്ക്ചിറക്മുളയ്ക്കുകയായി. ഋളിതവുംചിലവുകുറഞ്ഞതും. കേവലംരണ്ട്ഉറുപ്പികയ്ക്ക്വാങ്ങാവുന്ന ഒരു പ്ലാസ്റ്റിക് ചിരട്ട. അതിന്‍റെമൂട്/ചുവട്ഉള്ളില്‍ നിന്ന്മുകളറ്റത്തേക്ക് അല്പംവളച്ച് മദ്ധ്യത്തില്‍ഒരുദ്വാരം. കാലില്‍ഇറക്കിവയ്ക്കാവുന്ന പാകത്തിന് അത്രയേവേണ്ടൂ. കാര്യം നിസ്സാരം.ചിലര്‍മനസ്സില്‍ പറഞ്ഞുറപ്പിച്ച് പോകുന്ന വഴിതന്നെ.പ്ലാസ്റ്റിക് ചിരട്ടകളുംവാങ്ങിവീട്ടില്‍എത്തിയപാടെകപ്പ് നിര്‍മ്മിക്കാന്‍ആരംഭിക്കും. ആദ്യംകപ്പ്, സ്റ്റാന്‍ഡ് പിന്നെയാവാം. അപ്പോഴല്ലെ പുകില്. ഷെയ്പ്പ്ഒക്കുന്നില്ല,ചിരട്ടകളത്രയും പൊട്ടിപ്പോകുന്നു. ഹോളുകള്‍വേണ്ടപോലെ ഇടാന്‍ കഴിയുന്നില്ല. അപ്പോള്‍ഫോണ്‍ നമ്പര്‍ തപ്പിയെടുക്കുന്നു. ഉടന്‍ വിളിവരികയായി.ഹലോ തമ്പിച്ചായാ,ഞാനും ചിരട്ടക്കപ്പ് നിര്‍മ്മിച്ചോട്ടെ, വിരോധം ഒന്നുംഇല്ലല്ലോ? ഇല്ല സുഹൃത്തേ, നല്ല കാര്യംٹ…അല്ലാതെന്താٹ
അതാവരുന്നുഅടുത്ത ചോദ്യം.കപ്പ് നിര്‍മാണത്തിന് മോള്‍ഡ്/അച്ച്വല്ലതുംവേണ്ടതുണ്ടോ?
പിന്നെ ചോദ്യങ്ങളുടെശരവര്‍ഷം. മോള്‍ഡ്എവിടെ വാങ്ങാന്‍കിട്ടും. എത്ര ചിലവ്വരുംٹ പിന്നെ നിര്‍മ്മാണം..എളുപ്പമാണോٹസ്വയം ചെയ്യാന്‍ആകുമോ…പരിശീലനംലഭ്യമാണോ..ഇത്യാദികള്‍.
മറ്റുചിലര്‍ക്കാവട്ടെ അപ്പോള്‍തന്നെനിര്‍മ്മാണരഹസ്യംഅറിയണം. നിര്‍മ്മാണത്തിനുള്ളഅച്ച്ഒന്നുകാണണം. ഒരുജിഞ്ജാസ! ഒരുകൗതുകം അത്ര തന്നെ!
കാണുമ്പോള്‍ ഇത്രയേഉള്ളൂഎന്നൊരുതോന്നലിനും സാധ്യതഏറെയാണ്. നിര്‍മിക്കാന്‍ഒന്നു ശ്രമിക്കുകതന്നെ.ഇതിന്‍റെ നിര്‍മ്മാണത്തിന് 6ഇഞ്ച്ചതുരംഉള്ളഒരുമരപ്പലകമതിയാകും.പലകയുടെഅടിവശത്ത്രണ്ടരികിലുംഓരോ പടിതറയ്ക്കുക.അടുക്കളയിലെകുരണ്ടിമാതിരി.ശേഷം പലകയില്‍ നാലഞ്ച്സുഷിരങ്ങള്‍ഇടുക. 4 ഇഞ്ച് പി.വി.സിപൈപ്പ് ഒന്നരവീതിയില്‍വട്ടംമുറിച്ചെടുക്കുകഒരെണ്ണം. ഓവല്‍ആകൃതിയുള്ള മദ്ധ്യത്തില്‍മൂന്ന്ഇഞ്ച്വ്യാസംവരുന്ന സ്റ്റീല്‍ പാത്രംഒന്ന്, അഥവാ പാത്രംതരപ്പെട്ടില്ലെങ്കില്‍മൂന്ന്ഇഞ്ച്പി.വി.സി എന്‍ഡ് ക്യാപ്പ് ഉപയോഗിക്കാം. ഇനി ഗ്യാസ്സ്റ്റൗവില്‍തീ പൂട്ടിവളരെകുറച്ച്ഇടുക. റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന 600ാഹ-ന്‍റെ പ്ലാസ്റ്റിക് ചിരട്ട.
ഇതിന്‍റെചുവടുവശംഉരുകാതെചെറുതീയില്‍വാട്ടിയെടുക്കുക. മുന്‍നിര്‍മ്മിച്ച പലകയുടെമുകളില്‍റിംഗ്വെച്ച്(4ഃ1.5)വെച്ച്ചിരട്ട അതിന് മുകളില്‍കമഴ്ത്തിസ്റ്റീല്‍ പാത്രത്തിന്‍റെചുവടുകൊണ്ട്അമര്‍ത്തിരണ്ടുമൂന്ന്തവണവട്ടംതിരിക്കുക.ചിരട്ടയുടെ പുറംവശംഅമര്‍ന്ന് പലകയില്‍തട്ടും. മോള്‍ഡിങ് പൂര്‍ത്തിയായി. ഇനി പിവിസികാലില്‍ഇറക്കാന്‍പാകത്തിന് ചിരട്ടയില്‍ദ്വാരംഇടണം. അതിനുമുണ്ട്എളുപ്പവഴി. പട്ടികയുടെവലിപ്പമുളള മരഉരുപ്പടി 6 ഇഞ്ച് നീളത്തില്‍മുറിച്ചെടുക്കുക. കൈ പിടിക്കുവാന്‍ പാകത്തിന് ഒന്ന്ചെത്തിഒരുക്കിയാല്‍ നന്നായി. പട്ടികയുടെ നേര്‍രേഖയില്‍കുടനീക്കിയ രണ്ട് ഇരുമ്പാണികള്‍ ഉറപ്പിക്കുക. പിവിസിയുടെഡയമീറ്റര്‍അളന്ന് പകുതി കണ്ട് അതില്‍നിന്ന്ഒരുമില്ലിമീറ്റര്‍കുറച്ച്വേണംആണി ഉറപ്പിക്കാന്‍ആണികളെ കോമ്പസ് എന്ന പോലെമൂര്‍ച്ച ആക്കുക.ഇത്മോള്‍ഡ്ചെയ്തെടുത്ത്ചിരട്ടയുടെ മദ്ധ്യഭാഗംതുളച്ച്വട്ടംതിരിച്ച്ചിരട്ട മുറിച്ചെടുത്താല്‍ദ്വാരംറെഡിയായി.ഇത്പിവിസികാലില്‍ഇറക്കിവെച്ചാല്‍മുറുകിയിരുന്നുകൊള്ളും.ഇതില്‍കരിഓയില്‍ഡീസല്‍ചേര്‍ത്ത് നേര്‍പ്പിച്ച്ലായനി കുറച്ച്ഒഴിച്ചുവെക്കുക.സ്റ്റാന്‍റുവഴികയറുന്ന ശത്രുകീടങ്ങളെതടയുവാന്‍ ഒന്നാന്തരം പ്രതിരോധമായി. ശേഷംചിരട്ടകപ്പിന് ഒരിഞ്ച്മുകളിലായികറുത്ത തെര്‍മോകോള്‍മൂന്നിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത് നടുവില്‍ഒരുഹോളെടുത്ത്ഷെയ്ഡായിഇറക്കിവെക്കുക.ഇതിന് മുകളില്‍ഒരു പ്ളാസ്റ്റിക്ഷീറ്റുംമൂന്നരയിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത്മേല്‍പറഞ്ഞതുപോലെദ്വാരമിട്ട്ഇറക്കിവെക്കുക. തേനീച്ചകള്‍ലായനിയില്‍വീഴാതിരിക്കാനും മഴവെള്ളംഊര്‍ന്ന്ലായനിയില്‍വീഴാതിരിക്കാനും വേണ്ടിയാണിത്. 1.5ഇഞ്ച് പിവിസികാലില്‍ ഈ ഷെയ്ഡുകള്‍ ഉറപ്പിക്കുമ്പോള്‍ എടുക്കേണ്ട ദ്വാരം 1.25 ഇഞ്ച് ആയിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പോയകാലങ്ങളില്‍ശവംതീനി ഉറുമ്പുകളും ചിതലുകളുംതിന്നുതീര്‍ത്ത തേനീച്ച കോളനികളെയുംകൂടുകളെയുംസ്മരിച്ചുകൊണ്ടുംവിസ്മരിച്ചുകൊണ്ടുംഅടുത്ത ലക്കങ്ങളിലൂടെവീണ്ടുംസംസാരിക്കാം.
പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120
ചെറുതേനീച്ചയുംചെറുതല്ലാത്ത
ചിലഅറിവുകളും
പോഷകങ്ങളുടെകലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കും പ്രതിവിധി. പ്രകൃതിയുടെപാകംചെയ്യപ്പെടുന്ന ഭക്ഷണം;വരദാനം ഈതിരുമധുരം. ആരോഗ്യസംരക്ഷണത്തിനുംരോഗപ്രതിരോധത്തിനും അത്യുത്തമം. ചെറുതേനിന്‍റെഈഗുണങ്ങള്‍ഇന്നു മനുഷ്യസമൂഹംതിരിച്ചറിഞ്ഞിരിക്കുന്നു. ചെറുതേനിന്‍റെ ഉപഭോഗം ഇത്രയധികം വര്‍ദ്ധിച്ച കാലഘട്ടംഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോഎന്ന്സംശയമാണ്. എന്നാല്‍ ഉപഭോഗത്തിനനുസരിച്ച് ഉല്‍പാദനം ഉണ്ടാകുന്നില്ലഎന്നത്ചെറുതേനിന്‍റെവില വര്‍ദ്ധനവിന് വഴിതെളിച്ചു.
വിലയേറിയ ഈ ദ്രാവകസ്വര്‍ണ്ണത്തിന്‍റെവിശ്വാസതയ്ക്കുംഇന്ന്ഏറെ പ്രസക്തിയുണ്ട്. അത് പ്രതിസന്ധിയിലാകാതെകാത്തുസൂക്ഷിക്കേണ്ടത്ഓരോതേനീച്ച വളര്‍ത്തല്‍കാരന്‍റെയുംഉത്തരവാദിത്തവുംകടമയുമാണ്.ചെറുതേന്‍കൂട്ടില്‍നിന്നുള്ള പ്രതിവര്‍ഷതേനുല്‍പാദനം ശരാശരി 350-400 ഗ്രാം മാത്രമെഉള്ളുവെന്നത് തേന്‍ഒരു കിട്ടാകനിയായി മാറുവാന്‍ ഇടയാക്കി.
തേനിന്‍റെവര്‍ദ്ധിച്ചു വരുന്ന ഉപയോഗവുംസ്വീകാര്യതയുംവിപണിയില്‍ഇപ്പോള്‍ലഭിക്കുന്ന നല്ല വിലയുംചെറുതേനീച്ച വളര്‍ത്തലിലേക്ക് തിരിയാന്‍ ഏവരേയുംആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.
മുഖ്യ നാണ്യവിളകള്‍ക്ക്അടുത്ത കാലത്തുണ്ടായവിലത്തകര്‍ച്ചയുംഉല്‍പ്പാദന ചാഞ്ചാട്ടവുംമറ്റ്ഇടവിളകളിലേക്കുംതേനീച്ച വളര്‍ത്തലിലേക്കും തിരിയാന്‍ പലര്‍ക്കും പ്രേരകമായി ഭവിച്ചു. മാത്രമല്ലചെറുതേനീച്ചവളര്‍ത്തല്‍ മാനസീകോല്ലാസത്തിന് ഉതകുന്ന മികച്ച ഒരുഹോബികൂടിയാണ്.
എന്നാല്‍ആവശ്യാനുസരണംഈച്ചയടക്കമുള്ളചെറുതേന്‍ കൂടുകള്‍ലഭ്യമല്ലഎന്നുള്ളതാണ്യാഥാര്‍ത്ഥ്യവും പ്രതിസന്ധിയും. ഈ പ്രശ്ന പരിഹാരത്തിന് ചുറ്റുവട്ടംഒന്ന്കണ്ണോടിക്കുന്നത്എന്തുകൊണ്ടുംഉചിതമായിരിക്കും.
അടുത്തിടെകണ്ണൂര്‍തളിപ്പറമ്പിനടുത്തുള്ള പൂമംഗലംയു.പി. സ്കൂളിലെസത്യനാരായണന്‍മാഷും കുട്ടികളും നടത്തിയ സാദ്ധ്യതാപഠനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രാമങ്ങളിലൂടെയുളള അന്വേഷണത്തില്‍വീടുകളുടെമീറ്റര്‍ബോക്സുകള്‍ക്കുള്ളില്‍കയറിക്കൂടികുടിപാര്‍ക്കുന്ന അനവധി ചെറുതേനീച്ച കൂടുകളെ കണ്ടെത്താന്‍ അവര്‍ക്കുകഴിഞ്ഞു. അവയില്‍ഏറെയുംകാണപ്പെട്ടത് ആറ്റുതീരത്തും പുഴവക്കത്തുംഉള്ള പുരയിടങ്ങളിലെവീടുകളിലാണെന്നുളളത്ഏറെകൗതുകംഉണര്‍ത്തുന്ന വസ്തുതയാണ്.
തളിപ്പറമ്പിനടുത്തുള്ള പ്രശസ്തമായറൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഗ്രാമവികസനസ്വയംതൊഴില്‍ പരിശീലന കേന്ദ്രം) നിന്ന്കേവലം രണ്ട് മാസങ്ങള്‍ക്കപ്പുറം ഈ ലേഖകന്‍റെഅടുത്തുനിന്നും പഠിച്ചിറങ്ങിയഏതാനും പേര്‍ മഴക്കാലത്തിന്‍റെ ഈ വിഷമഘട്ടത്തിലുംമീറ്റര്‍ബോക്സില്‍നിന്നും പിടിച്ചെടുത്ത ചെറുതേനീച്ച കോളനിളുടെഎണ്ണംഏറെയാണ്. അതില്‍തന്നെ ഇരിട്ടിആറളം ഫാമിനടുത്തുളളമാത്യു മാത്രംകണ്ടെത്തിശേഖരിച്ചത് 40-തിലധികംചെറുതേനീച്ച കൂടുകളാണ്. മീറ്റര്‍റീഡിങ്ങിനു പോകുന്ന ലൈന്‍മാന്‍മാരുടെ സഹായത്തോടെയാണ്ഇദ്ദേഹം ഈച്ച കൂടുകള്‍കണ്ടെത്തുന്നതുംശേഖരിക്കുന്നതും.
മീറ്റര്‍ബോക്സില്‍ നിന്നുംകൂടുകളിലേക്ക്തേനീച്ചകളെമാറ്റിഎടുക്കേണ്ടത് എങ്ങനെ എന്ന്ഒന്ന്വിശദീകരിക്കാം. ഏകദേശം 2000 സ്ക്വയര്‍സെ.മീറ്ററിനടുത്ത്ഉള്‍വ്യാസംവരുന്ന മരംകൊണ്ടോ, പി.വി.സി.പൈപ്പ്കൊണ്ടോ നിര്‍മ്മിച്ച കൂടുകള്‍ഇതിനു വേണ്ടി ഉപയോഗിക്കാം. കൂട്ഏതായാലുംഅതിന്‍റെഉള്‍വശം തേന്‍മെഴുക് /തേനീച്ചപ്പശവെയിലത്ത്വെച്ച്ഉരുക്കിഒന്ന് പോളിഷ്ചെയ്യുന്നത്ഉത്തമമാണ്. കൂടിന് അരയിഞ്ചില്‍കവിയാത്ത ഒരു പ്രവേശന ദ്വാരമിട്ട്അതിന് മീതെ തേന്‍മെഴുകുകൊണ്ട് ഒരുവളയംഉണ്ടാക്കിഒട്ടിച്ച്ചേര്‍ത്ത്കൂട്ഒരുക്കാം.
കരുതേണ്ട മുന്‍കരുതലുകളും ഉപകരണങ്ങളും
ശല്യക്കാരായചെറുതേനീച്ചകളുടെകടിയില്‍നിന്നുംരക്ഷനേടാന്‍ മുഖാവരണി (ഢലശഹ),കൂടു തുറക്കാന്‍ ഉപയോഗിക്കേണ്ട സ്ക്രൂഡ്രൈവറുംകത്തിയുംസ്പൂണുംമുതലായവഎടുക്കുക. ഇവ മുന്‍ഭാമൊഴിച്ച് ഇന്‍സുലേഷന്‍ ടേപ്പ്ചുറ്റിസുരക്ഷിതമാക്കുക.
പ്ലാസ്റ്റിക്കിന്‍റെ കാലികുപ്പി, വായുസഞ്ചാരത്തിന് ചുവടുഭാഗംമുറിച്ചുമാറ്റി, കട്ടിയുളളകോട്ടണ്‍ തുണികൊണ്ട്അടച്ച്റബ്ബര്‍ ബാന്‍ഡ് ഇട്ട്മുറുക്കുക. കുപ്പിയുടെചുറ്റുംകോട്ടണ്‍ തുണികൊണ്ട്ചുറ്റണം. ഉളളിലേക്കുളള പ്രകാശവുംചൂടും നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രണ്ടെണ്ണംഎടുക്കുക.
തേന്‍ ശേഖരിക്കാന്‍ സ്റ്റീല്‍ പാത്രം, കൂടു തുറക്കുമ്പോള്‍തേനീച്ച കുഞ്ഞുങ്ങള്‍വീണ് നഷ്ടപ്പെടാതിരിക്കുന്നതിന് നിലത്തു വിരിക്കാന്‍ഒരുപ്ലാസ്റ്റിക്ക്ഷീറ്റ്, കയറുപോലെ നന്നായി പിരിച്ച ഒരുകോട്ടണ്‍ തുണിക്കഷ്ണം. ഇത്രയും ധാരാളം.
മെയിന്‍സ്വിച്ചുംമീറ്ററുംസ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനുളളില്‍കയറിക്കൂടിയിരിക്കുന്ന തേനീച്ചക്കൂട്ടത്തെ പിടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഒരുഇലക്ട്രീഷ്യന്‍റെയോ ലൈന്‍മാനിന്‍റെയോസഹായത്തോടെചെയ്യുന്നതാണ്ഉത്തമം.
കൂടുതുറക്കുന്നതിനു മുമ്പെഎടുക്കുന്ന ആളുംസഹായിയുംമുഖാവരണി ധരിക്കണം. ശേഷം, കൂട്ടില്‍നിന്ന്തേനീച്ചകള്‍കയറിഇറങ്ങുന്നകുഴല്‍സാവധാനം അടര്‍ത്തിതയ്യാറാക്കിവച്ചിരിക്കുന്നകൂടിന്‍റെമെഴുക്വളയത്തില്‍ ശ്രദ്ധാപൂര്‍വ്വംഒട്ടിച്ചുചേര്‍ക്കണം.
മീറ്റര്‍ബോക്സില്‍ പ്രവേശനക്കുഴല്‍മുറിച്ചുമാറ്റിയസ്ഥലത്ത്ഒരുമെഴുക്റിംഗ്ഒട്ടിക്കണം. നേരത്തെ തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പിയുടെഅടപ്പ്തുറന്ന്, വായഅതിലേക്ക്ചേര്‍ത്തുവെച്ച്കൂട്ടില്‍ചെറുതായിതട്ടിഈച്ചകളെ പ്രകോപിപ്പിച്ചു പുറത്തുചാടിക്കുക.പുറത്തേക്കുചാടുന്ന ഈച്ചകള്‍കുപ്പികളിലേക്ക്ആകും. ശല്ല്യക്കാരായഈച്ചകള്‍ഏറെകുറെയുംകുപ്പിക്കുളളില്‍ആയിക്കഴിഞ്ഞാല്‍കുപ്പിഅടച്ച്ചൂട്കുറഞ്ഞ ഇടം നോക്കിമാറ്റിവയ്ക്കണം.
ശേഷംകൂടുതുറന്ന് ശ്രദ്ധാപൂര്‍വ്വം പിഞ്ച്ഈച്ചകളെയുംറാണിയേയും പരിക്കേല്‍ക്കാതെമുട്ടകളോടുകൂടിഅടര്‍ത്തിയെടുത്ത്കൊണ്ടുവന്നിരിക്കുന്നപെട്ടിയില്‍വയ്ക്കുക.കുറച്ചുതേനും (കട്ടയുടയാതെ) പൂമ്പൊടിയും ഒപ്പംവയ്ക്കണം.
കത്തിയുംസ്പൂണും ഉപയോഗിച്ച് തേന്‍ഗോളങ്ങള്‍ പരമാവധി പൊട്ടിഒഴുകാതെസ്റ്റീല്‍ പാത്രത്തില്‍ശേഖരിക്കണം. ശേഷംകൂട്അടച്ച് ഈച്ച ഇരുന്നിരുന്ന കൂടിനു സമീപം ഉറുമ്പുകള്‍ കയറാതെകെട്ടിത്തൂക്കിഇടുകയോ, സ്റ്റാന്‍ഡില്‍വയ്ക്കുകയോ ചെയ്യാം. ഏതാനും സമയത്തിനുള്ളില്‍തേനീച്ചകള്‍ പുതിയകൂട്ടിലേക്ക് കയറാന്‍ തുടങ്ങും. എങ്കിലും പുറത്തുപോയിവന്നുകൊണ്ടിരുന്ന ഈച്ചകളുംകൂടുപൊളിച്ചപ്പോള്‍വെളിയില്‍ചാടിയഏറെഈച്ചകളും പഴയകൂടിന്‍റെസ്ഥലത്തു പറ്റിച്ചേരാന്‍തിടുക്കം കൂട്ടിക്കൊണ്ടിരിക്കും.
ഈ സമയം നേരത്തെ കരുതിയിരുന്ന ഒരുകോട്ടണ്‍ തിരിഒന്നുകത്തിച്ച്കനല്‍ തട്ടിക്കളഞ്ഞ്നേരിയ പുകയേല്‍പ്പിച്ച്ഈച്ചകളെഅകറ്റിപഴയകൂട്തുണിശീലകൊണ്ടോ പേപ്പര്‍ കൊണ്ടോമറച്ചുവയ്ക്കുക.
അല്‍പ്പസമയത്തിനുളളില്‍തന്നെ മുട്ടയുംറാണിയേയുംവച്ചിരിക്കുന്ന നമ്മുടെ പുതിയകൂട്ടിലേക്ക്തിടുക്കത്തില്‍ഈച്ചകള്‍ പറന്നുകയറുന്നത്കാണാം. ഈ സമയംകുപ്പിക്കുളളിലെഈച്ചകളെകൂട്ടില്‍വെച്ച്സ്വതന്ത്രമായിതുറന്നുവിട്ട്അവിടെ നിന്ന് ഉടന്‍ മാറി നില്‍ക്കുക.
വൈകുന്നേരംഈച്ചകള്‍കൂടിനുളളില്‍കയറി കഴിയുമ്പോള്‍സൗകര്യപ്രദമായസ്ഥലത്തേക്ക് എടുത്തുകൊണ്ട് പോകാം.
പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120