
തേനീച്ച ഇനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേ നീച്ചകൾ….. മറ്റിനം തേനീച്ചകളെ അപേക്ഷിച്ചു നോക്കിയാൽ ,ഇവറ്റകൾക്ക് കുത്തുവാനുള്ള വിഷമുള്ളുകൾ ഇല്ലെങ്കിലും കടിച്ചും അസഹൃപ്പെടുത്തിയും ശത്രുക്കളെ തുരത്തു വാനു ള്ള ഇവരുടെ കഴിവ് അപാരം ത
ന്നെ..! എന്നാൽ ഇക്കൂട്ടരിൽത്തന്നെ വളരെ വലിപ്പം കുറഞ്ഞ (സാധാരണ ചെറുതേനീച്ചയുടെ നാലിൽ ഒന്നേ വരൂ ) നാണം കുണുങ്ങികളായ ഒരു പറ്റം ചെറുതേനീച്ചകളുണ്ട് ……..ഇത്തിരി ക്കുഞ്ഞന്മാർ ….. ഇവരു ടെ തേൻ ഗോളങ്ങൾ ക്കും പൂമ്പൊടി അറകൾക്കും മെഴുകി നും (അരക്ക്) എല്ലാം വെളുത്ത നിറമാണ്… ചിറകുകൾക്ക് ഈയ്യക്കടലാസിന്റെ പോലുള്ള തിളങ്ങുന്ന നിറവും- എന്നാൽ ഉടലിന് ഇളം കറുപ്പുമാണ് ‘ശത്രുക്കളുടെ ആക്രമണമോ സാദ്ധ്യതയോ തിരിച്ചറിഞ്ഞാൽ കൂടിന്നുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന സ്വഭാവമാണിവയ്ക്ക് -നല്ല തെളിഞ്ഞ കാലാവസ്ഥയിൽ
മാത്രമേ പൂമ്പൊടിയും തേനും ശേഖ രിക്കാൻ ഇവർ പുറത്തിറങ്ങാറുള്ളു. തുടർച്ചയായ മഴയോ ശൈത്യമോ വന്നാൽ കൂടിന്റെ വാതായനംപൂർണ്ണമായും അടച്ച് പുറത്തിറങ്ങാതിരിക്കാൻ ഇവർക്കു കഴിയും – വളരെച്ചെറിയ പ്രവേശനക്കുഴലും കൂവീച്ചയേക്കാൾ അല്പം മാത്രം കൂടി
ഉടൽ വലിപ്പവും ഉള്ള ഇവരുടെ വാസ സ്ഥലം കണ്ടെത്തുകയെന്നത്ദുഷ്ക്കരമാണ് .മററു ചെറുതേ നീച്ച ക ളെപ്പോലെ ശത്രുക്കളെ കടിച്ചുതുരത്തുന്ന സ്വഭാവം ഇവർക്കുതിരേ യില്ല .അതുകൊണ്ടുതന്നെ
എണ്ണത്തിൽ ഏറെയൊന്നുമില്ലാത്ത ഇവരെ പ്രകോപിപ്പിച്ചു കൂടി നുള്ളിൽനിന്നും പുറത്തിറക്കി കുപ്പിയിൽ കയററുന്ന വിദ്യ ഒട്ടും വിജയപ്രദ മല്ല .പല്ലിമുട്ടയുടെ നിറമുള്ള ചെറുമുട്ടകൾ, – ഒന്നു തൊട്ടാൽ ചിതറുന്ന ഉതിർമണികൾ ….!മുട്ടകളെ താങ്ങി നിർത്തുന്ന ചെറു തൂണുകൾ വിരളം
പശിമയും കുറവ് – ഇതു കൊണ്ടൊക്കെത്തന്നെ ഇവരുടെ കോളനികൾശേഖരിക്കുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതും ശ്രമകരവുമാ ണ് .വളരെക്കുറച്ചു മാത്രമേ ഉള്ളുവെങ്കിലും ഇവർ ശേഖരിച്ചിരിക്കുന്ന തേൻ അതിവിശിഷ്ടവുംഅമൂല്യവും ഔഷധ പ്രാധാന്യം ഏറിയതുമാണ് .ആയൂർവ്വേധത്തിൽ നേത്രചികിത്സയ്ക്ക് ഏറ്റവും ഉത്തമ മായതേനും ഇതു തന്നെ !
പ്രകൃതിയുടെ ദ്രാവക സ്വർണ്ണ മെന്നാണല്ലൊതേനിനെ വിവഷിക്കപ്പെടുന്നത് എന്നിരിക്കിലും അതിലും ഏറെ അതിവിശിഷ്ടമായ തേൻ … ഇത്തരിയേഉള്ളൂവെങ്കിലും – ശേഖരിച്ചു വയ്ക്കുന്ന – കടിക്കാത്ത – വെള്ളിച്ചിറകുള്ള _നാണം കുണുങ്ങികളായ ഈ കുഞ്ഞിത്തേനീച്ചകളെ ‘പൊന്നീച്ച ” എന്നു നാമകരണം ചെയ്താലും അതൊട്ടും തന്നെ അധികമാവുകയില്ല .മധുശ്രീ ഹണി ഫാമിൽ വിവിധയിനംകൂടുകളിലായി പന്ത്രണ്ടോളം ഇത്തരംതേനീച്ച കോളനികളെ സംരക്ഷിച്ചു വരുന്നു .അവയുടെ കൂടും മുട്ടയുംറാണിത്തേ നീച്ചയേയും ഫോട്ടോ കളിലും വീഡിയോയിലും കാണാവുന്നതാണ് .
ഇത്തിരിക്കുഞ്ഞൻ തേനീച്ച
പൊത്തിലിരിക്കും തേനീച്ച
പുത്തൻ പൂവിൽ വന്നെത്തി,
ചിത്തം നിറയെ ത്തേനുണ്ണും…!
-തിരികേപ്പോരും നേരത്തമ്പോ
തിരുകും പൂമ്പൊടി കാലുറയിൽ …!വിരുതൻ കുഞ്ഞൻ തേനീച്ച
കരുതും കുഞ്ഞിന്നാഹാരം …


പി.ടി.തമ്പി
മധുശ്രീ ഹണി ഫാം
ആലക്കോട്