Posted on Leave a comment

ചെറുതേനീച്ചയുംചെറുതല്ലാത്ത ചിലഅറിവുകളും

പോഷകങ്ങളുടെകലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കും പ്രതിവിധി. പ്രകൃതിയുടെപാകംചെയ്യപ്പെടുന്ന ഭക്ഷണം;വരദാനം ഈതിരുമധുരം. ആരോഗ്യസംരക്ഷണത്തിനുംരോഗപ്രതിരോധത്തിനും അത്യുത്തമം. ചെറുതേനിന്‍റെഈഗുണങ്ങള്‍ഇന്നു മനുഷ്യസമൂഹംതിരിച്ചറിഞ്ഞിരിക്കുന്നു. ചെറുതേനിന്‍റെ ഉപഭോഗം ഇത്രയധികം വര്‍ദ്ധിച്ച കാലഘട്ടംഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോഎന്ന്സംശയമാണ്. എന്നാല്‍ ഉപഭോഗത്തിനനുസരിച്ച് ഉല്‍പാദനം ഉണ്ടാകുന്നില്ലഎന്നത്ചെറുതേനിന്‍റെവില വര്‍ദ്ധനവിന് വഴിതെളിച്ചു.
വിലയേറിയ ഈ ദ്രാവകസ്വര്‍ണ്ണത്തിന്‍റെവിശ്വാസതയ്ക്കുംഇന്ന്ഏറെ പ്രസക്തിയുണ്ട്. അത് പ്രതിസന്ധിയിലാകാതെകാത്തുസൂക്ഷിക്കേണ്ടത്ഓരോതേനീച്ച വളര്‍ത്തല്‍കാരന്‍റെയുംഉത്തരവാദിത്തവുംകടമയുമാണ്.ചെറുതേന്‍കൂട്ടില്‍നിന്നുള്ള പ്രതിവര്‍ഷതേനുല്‍പാദനം ശരാശരി 350-400 ഗ്രാം മാത്രമെഉള്ളുവെന്നത് തേന്‍ഒരു കിട്ടാകനിയായി മാറുവാന്‍ ഇടയാക്കി.
തേനിന്‍റെവര്‍ദ്ധിച്ചു വരുന്ന ഉപയോഗവുംസ്വീകാര്യതയുംവിപണിയില്‍ഇപ്പോള്‍ലഭിക്കുന്ന നല്ല വിലയുംചെറുതേനീച്ച വളര്‍ത്തലിലേക്ക് തിരിയാന്‍ ഏവരേയുംആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.
മുഖ്യ നാണ്യവിളകള്‍ക്ക്അടുത്ത കാലത്തുണ്ടായവിലത്തകര്‍ച്ചയുംഉല്‍പ്പാദന ചാഞ്ചാട്ടവുംമറ്റ്ഇടവിളകളിലേക്കുംതേനീച്ച വളര്‍ത്തലിലേക്കും തിരിയാന്‍ പലര്‍ക്കും പ്രേരകമായി ഭവിച്ചു. മാത്രമല്ലചെറുതേനീച്ചവളര്‍ത്തല്‍ മാനസീകോല്ലാസത്തിന് ഉതകുന്ന മികച്ച ഒരുഹോബികൂടിയാണ്.
എന്നാല്‍ആവശ്യാനുസരണംഈച്ചയടക്കമുള്ളചെറുതേന്‍ കൂടുകള്‍ലഭ്യമല്ലഎന്നുള്ളതാണ്യാഥാര്‍ത്ഥ്യവും പ്രതിസന്ധിയും. ഈ പ്രശ്ന പരിഹാരത്തിന് ചുറ്റുവട്ടംഒന്ന്കണ്ണോടിക്കുന്നത്എന്തുകൊണ്ടുംഉചിതമായിരിക്കും.
അടുത്തിടെകണ്ണൂര്‍തളിപ്പറമ്പിനടുത്തുള്ള പൂമംഗലംയു.പി. സ്കൂളിലെസത്യനാരായണന്‍മാഷും കുട്ടികളും നടത്തിയ സാദ്ധ്യതാപഠനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രാമങ്ങളിലൂടെയുളള അന്വേഷണത്തില്‍വീടുകളുടെമീറ്റര്‍ബോക്സുകള്‍ക്കുള്ളില്‍കയറിക്കൂടികുടിപാര്‍ക്കുന്ന അനവധി ചെറുതേനീച്ച കൂടുകളെ കണ്ടെത്താന്‍ അവര്‍ക്കുകഴിഞ്ഞു. അവയില്‍ഏറെയുംകാണപ്പെട്ടത് ആറ്റുതീരത്തും പുഴവക്കത്തുംഉള്ള പുരയിടങ്ങളിലെവീടുകളിലാണെന്നുളളത്ഏറെകൗതുകംഉണര്‍ത്തുന്ന വസ്തുതയാണ്.
തളിപ്പറമ്പിനടുത്തുള്ള പ്രശസ്തമായറൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഗ്രാമവികസനസ്വയംതൊഴില്‍ പരിശീലന കേന്ദ്രം) നിന്ന്കേവലം രണ്ട് മാസങ്ങള്‍ക്കപ്പുറം ഈ ലേഖകന്‍റെഅടുത്തുനിന്നും പഠിച്ചിറങ്ങിയഏതാനും പേര്‍ മഴക്കാലത്തിന്‍റെ ഈ വിഷമഘട്ടത്തിലുംമീറ്റര്‍ബോക്സില്‍നിന്നും പിടിച്ചെടുത്ത ചെറുതേനീച്ച കോളനിളുടെഎണ്ണംഏറെയാണ്. അതില്‍തന്നെ ഇരിട്ടിആറളം ഫാമിനടുത്തുളളമാത്യു മാത്രംകണ്ടെത്തിശേഖരിച്ചത് 40-തിലധികംചെറുതേനീച്ച കൂടുകളാണ്. മീറ്റര്‍റീഡിങ്ങിനു പോകുന്ന ലൈന്‍മാന്‍മാരുടെ സഹായത്തോടെയാണ്ഇദ്ദേഹം ഈച്ച കൂടുകള്‍കണ്ടെത്തുന്നതുംശേഖരിക്കുന്നതും.
മീറ്റര്‍ബോക്സില്‍ നിന്നുംകൂടുകളിലേക്ക്തേനീച്ചകളെമാറ്റിഎടുക്കേണ്ടത് എങ്ങനെ എന്ന്ഒന്ന്വിശദീകരിക്കാം. ഏകദേശം 2000 സ്ക്വയര്‍സെ.മീറ്ററിനടുത്ത്ഉള്‍വ്യാസംവരുന്ന മരംകൊണ്ടോ, പി.വി.സി.പൈപ്പ്കൊണ്ടോ നിര്‍മ്മിച്ച കൂടുകള്‍ഇതിനു വേണ്ടി ഉപയോഗിക്കാം. കൂട്ഏതായാലുംഅതിന്‍റെഉള്‍വശം തേന്‍മെഴുക് /തേനീച്ചപ്പശവെയിലത്ത്വെച്ച്ഉരുക്കിഒന്ന് പോളിഷ്ചെയ്യുന്നത്ഉത്തമമാണ്. കൂടിന് അരയിഞ്ചില്‍കവിയാത്ത ഒരു പ്രവേശന ദ്വാരമിട്ട്അതിന് മീതെ തേന്‍മെഴുകുകൊണ്ട് ഒരുവളയംഉണ്ടാക്കിഒട്ടിച്ച്ചേര്‍ത്ത്കൂട്ഒരുക്കാം.
കരുതേണ്ട മുന്‍കരുതലുകളും ഉപകരണങ്ങളും
ശല്യക്കാരായചെറുതേനീച്ചകളുടെകടിയില്‍നിന്നുംരക്ഷനേടാന്‍ മുഖാവരണി (ഢലശഹ),കൂടു തുറക്കാന്‍ ഉപയോഗിക്കേണ്ട സ്ക്രൂഡ്രൈവറുംകത്തിയുംസ്പൂണുംമുതലായവഎടുക്കുക. ഇവ മുന്‍ഭാമൊഴിച്ച് ഇന്‍സുലേഷന്‍ ടേപ്പ്ചുറ്റിസുരക്ഷിതമാക്കുക.
പ്ലാസ്റ്റിക്കിന്‍റെ കാലികുപ്പി, വായുസഞ്ചാരത്തിന് ചുവടുഭാഗംമുറിച്ചുമാറ്റി, കട്ടിയുളളകോട്ടണ്‍ തുണികൊണ്ട്അടച്ച്റബ്ബര്‍ ബാന്‍ഡ് ഇട്ട്മുറുക്കുക. കുപ്പിയുടെചുറ്റുംകോട്ടണ്‍ തുണികൊണ്ട്ചുറ്റണം. ഉളളിലേക്കുളള പ്രകാശവുംചൂടും നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രണ്ടെണ്ണംഎടുക്കുക.
തേന്‍ ശേഖരിക്കാന്‍ സ്റ്റീല്‍ പാത്രം, കൂടു തുറക്കുമ്പോള്‍തേനീച്ച കുഞ്ഞുങ്ങള്‍വീണ് നഷ്ടപ്പെടാതിരിക്കുന്നതിന് നിലത്തു വിരിക്കാന്‍ഒരുപ്ലാസ്റ്റിക്ക്ഷീറ്റ്, കയറുപോലെ നന്നായി പിരിച്ച ഒരുകോട്ടണ്‍ തുണിക്കഷ്ണം. ഇത്രയും ധാരാളം.
മെയിന്‍സ്വിച്ചുംമീറ്ററുംസ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനുളളില്‍കയറിക്കൂടിയിരിക്കുന്ന തേനീച്ചക്കൂട്ടത്തെ പിടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഒരുഇലക്ട്രീഷ്യന്‍റെയോ ലൈന്‍മാനിന്‍റെയോസഹായത്തോടെചെയ്യുന്നതാണ്ഉത്തമം.
കൂടുതുറക്കുന്നതിനു മുമ്പെഎടുക്കുന്ന ആളുംസഹായിയുംമുഖാവരണി ധരിക്കണം. ശേഷം, കൂട്ടില്‍നിന്ന്തേനീച്ചകള്‍കയറിഇറങ്ങുന്നകുഴല്‍സാവധാനം അടര്‍ത്തിതയ്യാറാക്കിവച്ചിരിക്കുന്നകൂടിന്‍റെമെഴുക്വളയത്തില്‍ ശ്രദ്ധാപൂര്‍വ്വംഒട്ടിച്ചുചേര്‍ക്കണം.
മീറ്റര്‍ബോക്സില്‍ പ്രവേശനക്കുഴല്‍മുറിച്ചുമാറ്റിയസ്ഥലത്ത്ഒരുമെഴുക്റിംഗ്ഒട്ടിക്കണം. നേരത്തെ തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പിയുടെഅടപ്പ്തുറന്ന്, വായഅതിലേക്ക്ചേര്‍ത്തുവെച്ച്കൂട്ടില്‍ചെറുതായിതട്ടിഈച്ചകളെ പ്രകോപിപ്പിച്ചു പുറത്തുചാടിക്കുക.പുറത്തേക്കുചാടുന്ന ഈച്ചകള്‍കുപ്പികളിലേക്ക്ആകും. ശല്ല്യക്കാരായഈച്ചകള്‍ഏറെകുറെയുംകുപ്പിക്കുളളില്‍ആയിക്കഴിഞ്ഞാല്‍കുപ്പിഅടച്ച്ചൂട്കുറഞ്ഞ ഇടം നോക്കിമാറ്റിവയ്ക്കണം.
ശേഷംകൂടുതുറന്ന് ശ്രദ്ധാപൂര്‍വ്വം പിഞ്ച്ഈച്ചകളെയുംറാണിയേയും പരിക്കേല്‍ക്കാതെമുട്ടകളോടുകൂടിഅടര്‍ത്തിയെടുത്ത്കൊണ്ടുവന്നിരിക്കുന്നപെട്ടിയില്‍വയ്ക്കുക.കുറച്ചുതേനും (കട്ടയുടയാതെ) പൂമ്പൊടിയും ഒപ്പംവയ്ക്കണം.
കത്തിയുംസ്പൂണും ഉപയോഗിച്ച് തേന്‍ഗോളങ്ങള്‍ പരമാവധി പൊട്ടിഒഴുകാതെസ്റ്റീല്‍ പാത്രത്തില്‍ശേഖരിക്കണം. ശേഷംകൂട്അടച്ച് ഈച്ച ഇരുന്നിരുന്ന കൂടിനു സമീപം ഉറുമ്പുകള്‍ കയറാതെകെട്ടിത്തൂക്കിഇടുകയോ, സ്റ്റാന്‍ഡില്‍വയ്ക്കുകയോ ചെയ്യാം. ഏതാനും സമയത്തിനുള്ളില്‍തേനീച്ചകള്‍ പുതിയകൂട്ടിലേക്ക് കയറാന്‍ തുടങ്ങും. എങ്കിലും പുറത്തുപോയിവന്നുകൊണ്ടിരുന്ന ഈച്ചകളുംകൂടുപൊളിച്ചപ്പോള്‍വെളിയില്‍ചാടിയഏറെഈച്ചകളും പഴയകൂടിന്‍റെസ്ഥലത്തു പറ്റിച്ചേരാന്‍തിടുക്കം കൂട്ടിക്കൊണ്ടിരിക്കും.
ഈ സമയം നേരത്തെ കരുതിയിരുന്ന ഒരുകോട്ടണ്‍ തിരിഒന്നുകത്തിച്ച്കനല്‍ തട്ടിക്കളഞ്ഞ്നേരിയ പുകയേല്‍പ്പിച്ച്ഈച്ചകളെഅകറ്റിപഴയകൂട്തുണിശീലകൊണ്ടോ പേപ്പര്‍ കൊണ്ടോമറച്ചുവയ്ക്കുക.
അല്‍പ്പസമയത്തിനുളളില്‍തന്നെ മുട്ടയുംറാണിയേയുംവച്ചിരിക്കുന്ന നമ്മുടെ പുതിയകൂട്ടിലേക്ക്തിടുക്കത്തില്‍ഈച്ചകള്‍ പറന്നുകയറുന്നത്കാണാം. ഈ സമയംകുപ്പിക്കുളളിലെഈച്ചകളെകൂട്ടില്‍വെച്ച്സ്വതന്ത്രമായിതുറന്നുവിട്ട്അവിടെ നിന്ന് ഉടന്‍ മാറി നില്‍ക്കുക.
വൈകുന്നേരംഈച്ചകള്‍കൂടിനുളളില്‍കയറി കഴിയുമ്പോള്‍സൗകര്യപ്രദമായസ്ഥലത്തേക്ക് എടുത്തുകൊണ്ട് പോകാം.

പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120